പത്തനംതിട്ട: കൊടകര കുഴല്‍പ്പണം ബിജെപിക്കുള്ളതല്ലെന്ന ഇഡിയുടെ കണ്ടെത്തല്‍ വിചിത്രമാണെന്നും ഇഡി ബിജെപി നേതാക്കൾക്ക് കവചമൊരുക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. പാർട്ടി ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തിയത്. ......
പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയിലേക്ക് തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജ്ജിനെ പരിഗണിച്ചതിൽ പ്രതിഷേധമറിയിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എല്ലാ പാർട്ടി പദവികളും ഒഴിയും. സംസ്ഥാന കമ്മിറ്റിയിലേക്ക് തന്നെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പത്മകുമാർ സമ്മേളനം അവസാനിക്കും മുമ്പേ സമ്മേളന നഗരിയിൽ നിന്നും ഇറങ്ങിപോകുകയും പിന്നീട് സമൂഹ മാധ്യമത്തിലൂടെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ......
പത്തനംതിട്ട: 10 വയസുള്ള സ്വന്തം മകനെ ഉപയോഗിച്ച് എംഡിഎംഎ കച്ചവടം നടത്തിയയാൾ പിടിയിൽ. മൂന്നരഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായതോടെയാണ് പ്രായപൂർത്തിയാകാത്ത സ്വന്തം മകനെ ഉപയോഗിച്ച് നടത്തിയ ലഹരി കച്ചവടം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ......
പത്തനംതിട്ടയിൽ ഭാര്യയേയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്നെന്ന് പ്രതി. ഇന്നലെ രാത്രിയിലാണ് പത്തനംതിട്ട കലഞ്ഞൂർ പാടത്ത് വൈഷ്ണവി (27), വിഷ്ണു (34) എന്നിവരെ വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ......
അവിഹിതബന്ധമെന്ന സംശയത്തിൽ യുവാവ് ഭാര്യയേയും സുഹൃത്തിനെയും വെട്ടിക്കൊന്നു. പത്തനംതിട്ട കലഞ്ഞൂർ പാടത്താണ് സംഭവം.......
ലഹരിക്ക് അടിമയായ പിതാവ് 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു. പത്തനംതിട്ട കൂടലിലാണ് സംഭവം. സി ഡബ്ല്യൂ സിയാണ് കൂടൽ പൊലീസിന് പരാതി നൽകിയത്.......
പത്തനംതിട്ട: കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടി. കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും റിപ്പബ്ലിക്കൻ സ്കൂളിലെ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. ......
അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിനിയായിരുന്ന അടൂരിലെ ഗായത്രിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി രണ്ടാനച്ഛൻ. അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെയാണ് ഗായത്രിയുടെ രണ്ടാനച്ഛൻ ചന്ദ്രശേഖരൻ ആരോപണം ഉയർത്തുന്നത്. ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെവരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് ചന്ദ്രശേഖരൻ ആരോപിക്കുന്നത്. എന്നാൽ, ആദർശ് ഗോവയ്ക്ക് പോയെന്നാണ് ഇപ്പോൾ പറയുന്നതെന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടുന്നു.
പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള പെൺകുട്ടിയാണ് ഗായത്രിയെന്നും ചന്ദ്രശേഖരൻ പറയുന്നു. ......
അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ കസ്റ്റഡിയിൽ. എറണാകുളം വടയംമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷിനെയും പതിനാറു വയസുള്ള ഒരാളെയുമാണ് അടൂർ പൊലീസ് പിടികൂടിയത്. ......
കോട്ടയം: പത്തനംതിട്ട സ്വദേശിനികളായ വിദ്യാർത്ഥിനികൾക്ക് ടെനിസി സർവകലാശാലയുടെ രണ്ടു കോടി രൂപയുടെ സ്കോളർഷിപ്. സിഎംഎസ് കോളജിലെ ഗവേഷണ വിദ്യാർഥികളായ ഷെറിൻ സൂസൻ ചെറിയാൻ, ഷാജില സലിം എന്നിവർക്കാണ് അമേരിക്കൻ സർവകലാശാലയുടെ സ്കോളർഷിപ്പ് ലഭിച്ചത്. 2.85 കോടി രൂപയുടെ സ്കോളർഷിപ്പിനാണ് ഇവർ അർഹരായത്.
യുഎസിലെ ടെനിസി സർവകലാശാലയിൽ നിർമിതബുദ്ധി മേഖലയിൽ ഗവേഷണം ചെയ്യുന്നതിനാണ് ഇവർക്ക് അവസരം ലഭിച്ചത്. ......